
ബുക്ക് ഡീറ്റെയിൽസ് & സമ്മറി
| എഴുത്തുകാരൻ | Mary Antony |
|---|---|
| പ്രസാധകർ | Fabian Books |
| വിഭാഗം | Autobiography |
| ബൈൻഡിംഗ് | Paperback |
| പതിപ്പ് | Latest Edition |
| ഭാഷ | Malayalam |
| സ്റ്റാറ്റസ് | Pre-order |
‘നിറം തന്ന നോവുകൾ’ ഒരു ഇരുണ്ട നിറമുള്ള പെൺകുട്ടിയുടെ കഥയാണ്. എല്ലാം തികഞ്ഞ ഒരു ജന്മം ആയിരുന്നു എങ്കിലും അവളുടെ നിറം അവൾക്ക് വേദനകൾ സമ്മാനിച്ചു. ഇരുണ്ട നിറം ഉള്ള ഒരു പെൺകുട്ടിയുടെ കൈപ്പേറിയ അനുഭവങ്ങളും, ക്ലേശങ്ങളും ആണ് ഇതിൽ തുറന്നുകാട്ടുന്നത്. അവളുടെ ബാല്യം, കൗമാരം, യൗവനം, വിവാഹജീവിതം, അമ്മയായ ജീവിതം, പോരാളിയായി ജീവിതം, എല്ലാം ഇതിൽ പറയുന്നു. ‘അനുസരണ എന്ന ചങ്ങലയാൽ' ബന്ധിതമായ അവൾക്ക് സ്വപ്നങ്ങൾ കാണാൻ അനുവാദമില്ലായിരുന്നു. 1950-60 കളുടെ കുടുംബ വ്യവസ്ഥയാൽ പറന്നുയരാൻ സാധിക്കാഞ്ഞ… എന്നാൽ വാർദ്ധക്യത്തിൽ എല്ലാം നേടി വിജയിച്ച ഒരു സ്ത്രീയുടെ കഥയാണ്…
മേരി ആന്റണി കാഞ്ഞിരപ്പള്ളിയിൽ പുരാതന കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവൺമെന്റ് സ്കൂളിലും, കോട്ടയം മൗണ്ട് കാർമൽ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം സെന്റ് തെരേസാസ് കോളേജിലും, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലുമായിരുന്നു കോളേജ് വിദ്യാഭ്യാസം. 63-ാം വയസ്സിൽ പഠനം പുനരാരംഭിച്ചു… 68-ാം വയസ്സിൽ സൈക്കോളജിയിൽ രണ്ടു ബിരുദാനന്തര ബിരുദം നേടി. 71-ാം വയസ്സിൽ സ്വന്തം ആത്മകഥയായ ‘നിറം തന്ന നോവുകൾ’ എഴുതി.
സമാനമായ മറ്റ് കൃതികൾ
വായനക്കാരുടെ അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ ലോഡ് ചെയ്യുന്നു...









